​കെ.​ഇ.​എ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കെ.ഇ.എ കുവൈത്ത് 'കാസർകോട് ഉത്സവം'11ന്

കുവൈത്ത് സിറ്റി: കെ.ഇ.എ കുവൈത്ത് പതിനെട്ടാം വാർഷികം 'കാസർകോട് ഉത്സവം 2022'എന്നപേരിൽ സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 11ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഹാളിലാണ് ആഘോഷം.

ഉച്ചക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ഉത്സവത്തിന്റെ ഭാഗമായി മൈലാഞ്ചിയിടൽ, പായസ പാചകം, മാപ്പിളപ്പാട്ട് തുടങ്ങിയ വിവിധ മത്സരയിനങ്ങൾ നടക്കും. യുംന അജിൻ നയിക്കുന്ന ഗാനമേള പ്രധാന ആകർഷണമാകും. പിന്നണി ഗായകനും ഗിത്താറിസ്‌റ്റുമായ വിവേകാനന്ദ്, കാസർകോടിന്റെ സ്വന്തം ഗായകരായ റിയാന, റമീസ് എന്നിവരും പങ്കെടുക്കും. സംസ്കാരിക സമ്മേളനവും അരങ്ങേറും.

വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് കെ.ഇ.എ പ്രവർത്തനം മുന്നോട്ടുപോവുകയാണ്. വിദ്യാഭ്യാസ ജേതാക്കൾക്കുള്ള പുരസ്‌കാര സമ്മേളനം ഡിസംബർ അവസാനം കുമ്പളയിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് പി.എ. നാസർ, ചീഫ് പട്രോൺ സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച് മുഹമ്മദ്‌ കുഞ്ഞി, വൈസ് ചെയർമാൻ അഷ്റഫ് അയൂർ, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത്, കൺവീനർ ഹനീഫ പാലാഴി, മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.