കെ.​ഇ.​എ കു​വൈ​ത്ത് ഫ​ർ​വാ​നി​യ ഏ​രി​യ പി​ക്നി​ക്കി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കെ.ഇ.എ കുവൈത്ത് ഫർവാനിയ ഏരിയ പിക്നിക് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഫർവാനിയ ഏരിയ കമ്മിറ്റി ഫർവാനിയ പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു.നവംബർ 11ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്തുന്ന കാസർകോട് ഉത്സവ് 2022ന്റെ പ്രചാരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്. ഏരിയ പ്രസിഡന്റ് ഇഖ്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. കെ.ഇ.എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് പാട്രൺ സത്താർ കുന്നിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധുർ, മുനീർ കുണിയ, സലാം കളനാട്, ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര, വൈസ് പ്രസിഡന്റ് സുബൈർ കാടംകോട്, ഹാരിസ് മുട്ടുംതല, സത്താർ കോളവയൽ, ജലീൽ അരിക്കാടി, ശ്രീനിവാസൻ, യാദവ് ഹോസ്ദുർഗ്, അബുല്ല കടവത്ത്, ഹനീഫ പലായി, ഷുഹൈബ്, സുരേഷ് കൊളവയൽ, നവാസ് തളങ്കര, ഹമീദ്, റഹീം അരിക്കാടി, ഹസ്സൻ ബല്ല, കാദർ കടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

പിക്നിക് ജനറൽ കൺവീനർ റഫീക്ക് ഒളവറ സ്വാഗതവും എരിയ ജനറൽ സെക്രട്ടറി അനിൽ ചീമേനി നന്ദിയും പറഞ്ഞു. അസർ കുമ്പള, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. വടംവലി മത്സരത്തിൽ കെ.ഇ.എ അഡ്വൈസറി ടീം ചാമ്പ്യന്മാരായി. കെ.ഇ.എ ഖൈത്താൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Tags:    
News Summary - KEA Kuwait organized Farwaniya area picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.