കുവൈത്ത്: കെഫാക് ടൂർണമെന്റ് 2023-24 സീസണിലേക്കുള്ള ചാമ്പ്യൻസ് എഫ്.സി ടീമിന്റെ ജഴ്സി പുറത്തിറക്കി. യു.എ.ഇ എക്സ്ചേഞ്ചിന്റെ സിറ്റി ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ യു.എ.ഇ എക്സ്ചേഞ്ച് ജനറൽ മാനേജർ കൃഷ്ണകുമാർ, മാർക്കറ്റിങ് മാനേജർ കാർവർണൻ മംഗലത്ത്, ഓപറേഷൻസ് മാനേജർ സായ് റാം, ബിസിനസ് ഡെവലപ്മന്റ് ഹെഡ് ശ്രീരാജ് എന്നിവരും ക്ലബ് ഭാരവാഹികളായ നെൽസൺ വറീത് (പ്രസിഡന്റ്), നവീൻ ജേക്കബ് (ജനറൽ സെക്രട്ടറി), ബിജു സി. എബ്രഹാം (മാനേജർ), ഗിരീഷ് കുമാർ (വൈസ് പ്രസിഡന്റ്), കളിക്കാരായ കിഷോർ, ഷൈൻ, അനൂപ്, സിസിൽ, അനീഷ്, മൊബി എന്നിവരും പങ്കെടുത്തു.
കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ ഓഫ് കുവൈത്ത് 10 വർഷത്തോളമായി നടത്തി വരുന്ന ടൂർണമെന്റ് ജി.സി.സിയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. മിഷ്രിഫിലെ പേയ്സ് സ്റ്റേഡിയത്തിലാണ് വെള്ളിയാഴ്ച തോറും മത്സരങ്ങൾ നടത്തുന്നത്.
ടൂർണമെന്റിൽ കൂടുതൽ തവണ ഫൈനലിസ്റ്റ് എന്ന ഖ്യാതിയുമായാണ് ചാമ്പ്യൻസ് എഫ്.സി ഇറങ്ങുന്നത്. ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ടീമുള്ളതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.