കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കെ.കെ.ഐ.സി പ്രവർത്തകരായ കെ.എം. മുജീബ് റഹ്മാൻ കണ്ണൂർ, മുസ്തഫ ഒതായി, അബ്ദുറസ്സാഖ് പയ്യോളി എന്നിവർക്കും അനുഭാവിയുമായ ഹംസ മേലേക്കണ്ടിക്കും ഫർവാനിയ ദാറുൽ ഹിക്മയിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി.
ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ശുക്കൂർ സ്വാഗതം പറഞ്ഞു.മുഹമ്മദ് അസ്ലം കാപ്പാട്, സക്കീർ കൊയിലാണ്ടി, സി.പി. അബ്ദുൽ അസീസ്, എൻ.കെ. അബ്ദുസ്സലാം, അബ്ദുൽ അസീസ് നരക്കോട്, മുഹമ്മദ് അഷ്റഫ് എകരൂൽ, കെ.സി. മുഹമ്മദ് നജീബ്, സാദിഖ് അലി എന്നിവർ സംസാരിച്ചു.
സെൻറർ പ്രവർത്തകർക്ക് ഓൺലൈനായി യോഗം വീക്ഷിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. യാത്ര പോകുന്ന ഹംസ മേലേക്കണ്ടിയും ഓൺലൈനിലൂടെയാണ് പരിപാടിയിൽ പങ്കെടുത്തത്. മുജീബ് കണ്ണൂർ, അബുറസ്സാഖ് പയ്യോളി, മുസ്തഫ ഒതായി എന്നിവർക്കുള്ള മെമേൻറാ പി.എൻ. അബ്ദുൽ ലത്തീഫ് മദനി നൽകി. കെ.കെ.ഐ.സി ട്രഷറർ കെ.സി. അബ്ദുൽ ലത്തീഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.