കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റിയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു. പ്രസിഡന്റായി പി.ടി. ശരീഫിനെയും ജനറൽ സെക്രട്ടറിയായി ഫിറോസ് ഹമീദിനെയും ട്രഷററായി എൻ.പി. അബ്ദുൽ റസാഖിനെയും തിരഞ്ഞെടുത്തു. ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ (വൈസ് പ്രസി.), പി.ടി. ഷാഫി, എം.കെ. നജീബ് (സെക്ര.), പി.കെ. മനാഫ് (അസി. ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. പി.പി. അബ്ദുൽ റസാഖ്, അബ്ദുൽ റസാഖ് നദ്വി, നിയാസ് ഇസ്ലാഹി, കെ.വി. മുഹമ്മദ് ഫൈസൽ, ഖലീൽ റഹ്മാൻ, മുഹമ്മദ് നൈസാം, സാബിഖ് യൂസുഫ്, അൻവർ സഈദ്, അഹ്മദ് റഫീഖ് തുടങ്ങിയവർ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. നേരത്തെ വിവിധ ഏരിയകളിൽനിന്ന് തിരഞ്ഞെടുത്ത പ്രതിനിധി സഭ അംഗങ്ങൾ പ്രത്യേകം സമ്മേളിച്ച് കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് കേന്ദ്ര കമ്മിറ്റി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. 2023 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. റൗദ ജംഇയ്യതുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷൻ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വരണാധികാരി എൻ.പി. അബ്ദുൽ റസാഖ് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. ഫൈസൽ മഞ്ചേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.