അരങ്ങുണരുന്നു; കേരളോത്സവം വെള്ളിയാഴ്ച

കുവൈത്ത് സിറ്റി: മുതിർന്നവരും കുട്ടികളുമടക്കം ആയിരത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന കുവൈത്തിലെ വലിയ കലാമേളയായ പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവത്തിന് അരങ്ങുണരുന്നു. വരയും എഴുത്തും നൃത്തവും പാട്ടും രംഗാവതരണങ്ങളുമൊക്കെയായി ഒരു ദിവസം നീളുന്നതാണ് ഉത്സവം.

പ്രവാസത്തിന്റെ ഭൂമികയിൽ വരണ്ടുണങ്ങിപ്പോകാതെ ഉള്ളിലെ കല മികവിനെ നനവോടെ നിലനിർത്താനും തേച്ചുമിനുക്കി സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കാനും കേരളോത്സവം നൽകുന്ന പിന്തുണയും അവസരവും ചെറുതല്ല. എട്ടു വേദികളിലായി 70 മത്സരങ്ങളാണ് അരങ്ങിലെത്തുക.കലാസ്വാദകർ കാത്തിരിക്കുന്ന ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ എട്ടിന് അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിൽ കർട്ടനുയരും.

രജിസ്‌ട്രേഷൻ തുടരുന്നു

ഫഹാഹീൽ, ഫർവാനിയ, അബ്ബാസിയ, സാൽമിയ എന്നിങ്ങനെ നാല് മേഖലകളാക്കിയാണ് മത്സരം. പുരുഷൻ, സ്ത്രീ, കുട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങൾക്കും വ്യത്യസ്ത മത്സരം ഉണ്ട്. ലിസ മാത്യു (ഫഹാഹീൽ), നിഷാദ് ഇളയത്(ഫർവാനിയ), റഷീദ് ബാവ(അബ്ബാസിയ), ജവാദ് അമീർ(സാൽമിയ) എന്നിവരാണ് നാല് മേഖലകളെ നയിക്കുക. മത്സരാർഥികൾ pravasiwelfarekuwait.com/keralolsavam22 എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ- 97814452, 97391646, ഫർവാനിയ-66605316, 60010194. സാൽമിയ- 69664817, 51566755.ഫഹാഹീൽ- 60725213, 66066346.

രചന വിഷയം

രചന മത്സരങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്ത് പേജിന് മുകളിൽ ചെസ്റ്റ് നമ്പർ സഹിതം നവംബർ ആറിന് രാത്രി 10 ന് മുമ്പായി www.pravasiwelfarekuwait.com/round1 എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യണം.

കവിത: വിഷയം- നരബലി

പ്രബന്ധം: വിഷയം-സംവരണം; അനിവാര്യതയോ അനീതിയോ?

കഥ: വിഷയം- അതിജീവനം

മുദ്രാവാക്യ രചന- നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പൊതുവായോ പ്രത്യേക വിഷയത്തിലോ മുദ്രാവാക്യം രചിക്കാം

എൻട്രി വെബ്സൈറ്റ് വഴി

പ്രാഥമിക റൗണ്ട് രചന മത്സര എൻട്രികൾ നവംബർ ആറ് രാത്രി 10നുള്ളിൽ http://www.pravasiwelfarekuwait.com/round1 വെബ്സൈറ്റ് വഴി സമർപ്പിക്കണം. പുരുഷന്മാരുടെ മാപ്പിളപ്പാട്ട്, ലളിതഗാനം, കവിതാലാപനം എന്നിവയിൽ മത്സരിക്കുന്നവർ ഇനങ്ങളുടെ വിഡിയോ റെക്കോഡ് ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.ഇവരിൽനിന്ന് തിരഞ്ഞെടുത്ത 10 പേരാണ് നവംബർ 11ന് പ്രധാന സ്റ്റേജിൽ മാറ്റുരക്കുക. റീൽസ് മത്സരത്തിൽ പങ്കെടുക്കുന്നവരും രാത്രി 10 നുള്ളിൽ വെബ്സൈറ്റ് വഴി എൻട്രി സമർപ്പിക്കണം.

കലയുടെ കേളികൊട്ടുയർന്ന സീസൺ-1

പ്രവാസികൾക്ക്‌ തീർത്തും ഗൃഹാതുരത്വം നൽകിയ ഒന്നായിരുന്നു കേരളോത്സവം സീസൺ-1. കുരുന്നുകൾ മുതൽ മുതിർന്നവരെ വരെ ഒരേപോലെ അണിനിരത്തി നടന്ന ആഘോഷത്തിൽ ആസ്വാദനങ്ങൾക്കൊപ്പം വൈജ്ഞാനിക മൂല്യബോധവും കൂടി ഉൾച്ചേർന്നിരുന്നു.പ്രവാസമണ്ണിൽ അന്യമായ തിരുവാതിരകളിയും ഒപ്പനയും മാർഗംകളിയുമൊക്കെ നാട്ടിലെ യുവജനോത്സവ വേദികളെ ഓർമയിലെത്തിച്ചു.

വിലകൂടിയ കരകൗശല വസ്തുക്കൾ വാങ്ങിക്കൂട്ടുന്നവർ ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്നുണ്ടാക്കിയ കരകൗശല വസ്തുക്കൾ കണ്ട്‌ അത്ഭുതംകൂറി. വളകൾ അണിഞ്ഞ കൈകളിലെ മൈലാഞ്ചിച്ചുവപ്പ്‌ കണ്ട്‌ അതിശയം പൂണ്ടു. രാഷ്ട്രീയ സംഭവവികാസങ്ങളും ജീവിത ചുറ്റുപാടുകളെയും കോർത്തിണക്കി വ്യത്യസ്ത കലാരൂപങ്ങൾ സദസ്യരോട്‌ സംവദിച്ചു.

ചരിത്രം കോർത്തിണക്കിയ മാപ്പിളപ്പാട്ടും കേരളത്തനിമ വിളിച്ചോതുന്ന ലളിതഗാനവും കവിതാലാപനവും സംഘഗാനവും കാതിനും മനസ്സിനും ഇമ്പമായി. വേദികളിൽനിന്നുമുള്ള സെൽഫിയും അടിക്കുറിപ്പ്‌ മത്സരങ്ങളും സദസ്സിനു പുതുമയായി. ഉത്സവപ്പറമ്പുകളിൽ കാണുന്നപോലെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും നാടൻ പലഹാരങ്ങളുമൊക്കെയായി തട്ടുകടകൾകൊണ്ടും സീസൺ -1 സജീവമായിരുന്നു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ര​ളോ​ത്സ​വം സീ​സ​ൺ ഒ​ന്നി​ലെവി​വി​ധ മ​ത്സ​ര​ങ്ങ​ൾ





















Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.