കുവൈത്ത് സിറ്റി: ഒമാനിലെ സലാലയിലെ മഴക്കാല സീസണായ ഖരീഫ് സീസൺ ആസ്വദിക്കാൻ കുവൈത്തിൽ നിന്നുള്ളവരും. ഇതിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് കുവൈത്ത് എയർവേസ് സലാലയിലേക്ക് സർവിസ് തുടങ്ങി. ഖരീഫ് സീസണിൽ കുവൈത്ത് എയർവേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും സലാല എയർപോർട്ടിനുമിടയിൽ ആഴ്ചയിൽ നാല് ഫ്ലൈറ്റുകൾ സർവിസ് നടത്തും. ഒക്ടോബർ അവസാനംവരെ ഇത് തുടരും.
കുവൈത്തിൽ നിന്ന് യാത്രക്കാരുമായി ആദ്യ വിമാനം സലാല എയർപോർട്ടിൽ കഴിഞ്ഞ ദിവസം എത്തി. 220 വിനോദസഞ്ചാരികളുമായാണ് കുവൈത്ത് എയർവേയ്സെത്തിയത്. യാത്രക്കാർക്ക് ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. സുഖകരമായ അന്തരീക്ഷവും കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും ആസ്വദിക്കാൻ ഖരീഫ് സീസണിൽ സലാലയിൽ എത്തുന്നവർ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.