കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ബോധന പ്രഭാഷണം നടത്തി. ദൈവിക ചിന്തകളും ജീവിത പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യപ്പെടുമെന്ന ബോധ്യവുമാണ് ലഹരി ഉപയോഗം പോലെയുള്ള തിന്മകളില്നിന്ന് അകന്നുനില്ക്കാന് മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് പ്രവാസികളടക്കമുള്ള രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ വിഷയങ്ങളില്‍ കൂടുതല്‍ ജാഗരൂകരാകണം. മക്കളുടെ കൂട്ടുകെട്ടുകളെ കുറിച്ച് അന്വേഷിച്ചറിയാനും സംസാരിക്കാനും രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുറസാഖ് പേരാമ്പ്ര, കെ.കെ.എം.എ വൈസ് പ്രസിഡന്റ് എ.വി. മുസ്തഫ എന്നിവര്‍ ആശംസ നേർന്നു. കേന്ദ്ര വൈസ് പ്രസിഡന്റ് ഇസ്മായില്‍ ഹുദവി, സെക്രട്ടറിമാരായ മുഹമ്മദലി പുതുപറമ്പ്, നിസാർ അലങ്കാർ, അബ്ദു കുന്നുംപുറം, മനാഫ് മൗലവി, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിങ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.