കുവൈത്ത് സിറ്റി: കേരളാ ഇസ് ലാമിക് ഗ്രൂപ് (കെ.ഐ.ജി) 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികൾ നിലവിൽ വന്നു. പി.ടി.ശരീഫ് (പ്രസി), ഫിറോസ് ഹമീദ് (ജന.സെക്ര), മനാഫ് കൊച്ചുമരക്കാർ (ട്രഷ), ഫൈസൽ മഞ്ചേരി, അൻവർ സഈദ് (വൈ.പ്രസി), സിറാജ് സ്രാമ്പിയാക്കൽ, സി.കെ.നജീബ്, സാബിക് യൂസഫ് (സെക്രട്ടറിമാർ), ഷാഫി പി.ടി, എൻ.പി അബ്ദുറസാഖ് (അസി. ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സകീർ ഹുസൈൻ തുവ്വൂർ, കെ.അബ്ദുറഹിമാൻ, അബ്ദുറസാഖ് നദവി, നിയാസ് ഇസ്ലാഹി, കെ.വി.ഫൈസൽ, ഡോ.അലിഫ് ഷുക്കൂർ, സി.പി.നൈസാം എന്നിവർ മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. വിവിധ ഏരിയകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധി സഭ അംഗങ്ങൾ സമ്മേളിച്ച് കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, തുടർന്ന് കേന്ദ്ര കമ്മിറ്റി ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.
2025 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. ഫഹാഹീൽ യൂനിറ്റി സെന്ററിൽ ചേർന്ന യോഗത്തിൽ ജമാഅത്ത് ഇസ്ലാമി കേരള ഉപാധ്യക്ഷൻ വി.ടി അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വരണാധികാരി കെ.വി. ഫൈസൽ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. പി.ടി.ശരീഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.