കുവൈത്ത് സിറ്റി : ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ചിന്റെ നിര്യാണത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ വിമോചനത്തിന് വേണ്ടി ധാരാളമായി എഴുതുകയും സംസാരിക്കുകയും സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മഹനീയ വ്യക്തിത്വമായിരുന്നു കെ.കെ.കൊച്ച്. സാമൂഹ്യ നീതി യാഥാർത്ഥ്യമാകുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ ഉജ്വലമായ ഇടപെടലുകൾ എന്നും സ്മരിക്കപ്പെടുന്നതാണ്. ഫാസിസ കാലത്തെ പ്രതിരോധിക്കുന്നതിൽ കെ. കെ കൊച്ച് മുന്നോട്ടുവെച്ച ചിന്തകളും ആശയങ്ങളും മതേതരത്വം പുലർന്നുകാണാൻ ആഗ്രഹിക്കുന്നവർക്ക് എന്നും വെളിച്ചവും കരുത്തും പകരുമെന്നും കെ.ഐ.ജി ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.