കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിക്കുന്ന ‘വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം, നീതി നിഷേധം’ എന്ന വിഷയത്തിലുള്ള ധൈഷണിക സമ്മേളനം വ്യാഴാഴ്ച. വൈകുന്നേരം ഏഴു മുതൽ അബ്ബാസിയ യുനൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിങ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹിക്ക്മി മുഖ്യ പ്രഭാഷണം നടത്തും. പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് വിഷയമവതരിപ്പിക്കും, വിവിധ സംഘടനകളെ പ്രീതിനിധീകരിച്ച് ഫാറൂക്ക് ഹമദാനി (കെ.കെ.എം.സി.സി), സുരേഷ് മാത്തൂർ (ഒ.ഐ.സി.സി), ഒ.പി. ഷറഫുദ്ദീൻ (കെ.കെ.എം.എ),അൻവർ സഈദ് (കെ.ഐ.ജി), ബേബി ഔസേഫ് (കേരള അസോസിയേഷൻ), സി.പി. അബ്ദുൽ അസീസ് (കെ.കെ.ഐ.സി) എന്നിവർ പരിപാടിയിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.