കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) എജുക്കേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ 9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇസ് ലാമിക് റസിഡൻഷൽ പഠനക്യാമ്പ് സംഘടിപ്പിച്ചു. ‘ഇൻസ്പെയർ- 2024’ എന്ന പേരിൽ മൂന്നു ദിവസങ്ങളിലായി കബ്ദ് ഫാം ഹൗസിൽ സംഘടിപ്പിച്ച ക്യാമ്പിൽ 53 ആൺകുട്ടികളും 55 പെൺകുട്ടികളും പങ്കെടുത്തു. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സ്റ്റുഡന്റ്സ് വിങ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് സഫ്വാൻ ബാറാമി അൽ ഹിക്മി, മുഹമ്മദ് ഷഹീൻ (യു.എസ്.എ), അഷറഫ് ഏകരൂൽ, ഷഫീഖ് മോങ്ങം, സമീർ അലി, ഹാഫിസ് മുഹമ്മദ് അസ്ലം, അബ്ദുൽ അസീസ് നരക്കോട്, സ്വാലിഹ് സുബൈർ, ഡോ.യാസർ എന്നിവർ ആൺകുട്ടികളുടെ ക്യാമ്പിനും ഡോ.റഹീന, ഡോ.നസ്ല, സനിയ ടീച്ചർ, ബബിത, നാദിയ, എന്നിവർ പെൺകുട്ടികൾക്കും വിവിധ വിഷയത്തിൽ ക്ലാസുകൾ അവതരിപ്പിച്ചു. സമാപന ചടങ്ങിൽ സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും എജുക്കേഷൻ സെക്രട്ടറി ഹാറൂൺ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. ഷമീർ മദനി, സാജു ചെമ്മനാട്, ഹാറൂൺ, സ്വാലിഹ്, അഷറഫ് മദനി ഷഫീഖ്, സാനിയ, നസീമ, സീനത്, നസ്ല എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.