കെ.കെ.എം.എ റമദാൻ ക്വിസ് മത്സര വിജയിക്ക് മുഖ്യരക്ഷാധികാരി പി.കെ. അക്ബർ സിദ്ദിഖ്
സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) റമദാനിൽ സംഘടിപ്പിച്ച ഓൺലൈൻ റമദാൻ ക്വിസ് പരിപാടിയിലെ വിജയികളെ ആദരിച്ചു. അബ്ബാസിയ ഗ്രീൻ ഓഡിറ്റോറിയത്തിൽ ചടങ്ങ് കെ.കെ.എം.എ മുഖ്യരക്ഷാധികാരി പി.കെ. അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
റമദാൻ ക്വിസിലെ മികച്ച പങ്കാളിത്തവും കുവൈത്തിലെയും കേരളത്തിലെയും പണ്ഡിത സഹകരത്തെയും കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ അനുസ്മരിച്ചു. കുവൈത്തിൽ നിന്നുള്ള 17 വിജയികൾക്കുള്ള സമ്മാന വിതരണം കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം നിയന്ത്രിച്ചു.
കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ.സി. റഫീഖ്, ട്രഷറർ മുനീർ കുനിയ, ഓർഗനൈസിങ് സെക്രട്ടറി നവാസ് കാദിരി, വർക്കിങ് പ്രസിഡന്റുമാരായ സംസം റഷീദ്, ഒ.പി. ശറഫുദ്ദീൻ, എച്ച്.എ. ഗഫൂർ, കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി. അബ്ദുൽ കരീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഖാലിദ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.