കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സിറ്റി ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം ശർഖ് ഷാഹി ഖില റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. സിദ്ദീഖ് പൊന്നാനിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് ഷറഫുദ്ദീൻ വള്ളി അധ്യക്ഷത വഹിച്ചു. കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ബഷീർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ജനറൽ സെക്രട്ടറി ബാദുഷ കെ.വി പ്രവർത്തന, സാമ്പത്തിക റിപ്പോർട്ടും കേന്ദ്ര വൈസ് പ്രസിഡന്റ് എച്ച്.എ ഗഫൂർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി.റഫീഖ്, ജാഫർ പി.എം, അഷ്റഫ് മാങ്കാവ്, അബ്ദുൽ ഗഫൂർ എച്.എ, സാബിർ ഖൈത്താൻ എന്നിർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബാദുഷ കെ.വി നന്ദി പറഞ്ഞു. പി.കെ. ജാഫർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: ഷറഫുദ്ദീൻ വള്ളി (പ്രസി), കെ.സലിം (വർക്കിങ് പ്രസി), കെ.വി.ബാദുഷ (ജന.സെക്ര), സി. കെ.ആദം (അഡ്മിൻ സെക്ര), കെ.എ.ലത്തീഫ് (ട്രഷ), സിദ്ദീഖ് പൊന്നാനി, സി.കെ.മുസ്തഫ, ടി.ബീരാൻ കോയ, മഅറൂഫ് സി. ഓടി, കെ.ഇർഷാദ്, ഇബ്രാഹിം നൗഫൽ, ടി.പി.അബ്ദുറഹ്മാൻ, കെ.സുബൈർ (വൈ.പ്രസി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.