കെ.കെ.എം.എ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കും

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം കെ.കെ.എം.എ വിവിധ പരിപാടികളോടെ ആഘോഷിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിവിധ പരിപാടികൾ നടക്കും.

ആഘോഷം ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും. ദേശഭക്തി ഗാനങ്ങൾ, കുട്ടികളുടെ സംഘ നൃത്തം, കോൽക്കളി എന്നിവ ഒരുക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സലാഡ് മത്സരം, കുട്ടികളുടെ പ്രച്ഛന്ന വേഷമത്സരം എന്നിവ നടക്കും.ആഗസ്ത് അഞ്ചിന് ആരംഭിച്ചു 15ന് അവസാനിക്കുന്ന കുട്ടികളുടെ പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവയുടെ ഫലപ്രഖ്യാപനവും സമ്മാനദനവും നടക്കും.

വിവിധ പരിപാടികളുടെ ക്രമീകരണത്തിനായി ആഘോഷ സമിതിക്ക് രൂപം നൽകി. ബി.എം ഇക്ബാൽ (ചെയർ), മജീദ് റവാബി (ജന. കൺ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ശമ്മാസ് മുസ്തഫ (ക്വിസ്), നയീം ഖാദിരി (പ്രസംഗം),എം.പി. നിജാസ് (സലാഡ്),അൻഷിറ സുൽഫികർ (സലാഡ്- സ്ത്രീകൾ), മുഹമ്മദ്‌ അലി കടിഞ്ഞിമൂല, ഷഫീഖ് (ഫാൻസിഡ്രസ), റിയാസ് അഹ്‌മദ്‌ (സ്റ്റേജ്), കെ.സി. അബ്ദുൽ കരീം (വളന്റിയർ),ഷംസീർ നാസർ (സ്റ്റേജ് പ്രോഗ്രാം), എം.കെ. ബഷീർ (റിഫ്രഷ്​​മെന്റ്),ഫിറോസ് മാങ്കാവ് (സ്പോൺസർഷിപ്), എ.പി. അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ, കെ.സി. റഫീഖ് (പ്രോഗ്രാം).

Tags:    
News Summary - KKMA will organize Indian Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.