കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാഹി സെൻറർ റിഗ്ഗയി യൂനിറ്റ് ദഅവ സെക്രട്ടറി കെ.എം. മുജീബ് റഹ്മാന് റിഗ്ഗയി യൂനിറ്റ് യാത്രയയപ്പ് നൽകി. കബദ് റിസോർട്ടിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഡോ. യാസിർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് എൻ.സി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് നരക്കോട്, ഷബീർ മണ്ടോളി, സമീർ അലി ഏകരൂൽ, അമീൻ, സുഹൈർ ഏകരൂൽ, ഫർഹാൻ, ആദിൽ, സജ്ജാദ് വലിയ, സൽമാൻ സാദിഖ് അലി എന്നിവർ സംസാരിച്ചു. കെ.എം. മുജീബ് റഹ്മാൻ മറുപടി പ്രസംഗം നടത്തി. ഡോ. ഫാരിസ് മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.