കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മറ്റി ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. ഫർവാനിയ പാർക്കിൽ നടന്ന ഈദ് സ്നേഹ സംഗമത്തിൽ പ്രസിഡന്റ് ഖാലിബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാഹിർ കിഴുന്ന സ്വാഗത പ്രഭാഷണം നടത്തി. റമദാൻ മാസം നടത്തിയ ക്വിസ്സ് മത്സരത്തിലെ വിജയികളായ ജബ്ബാർ കുഞ്ഞിങ്കണ്ടി മുണ്ടേരി, ഹംസ വാരം, നൗഷാദ് കക്കറയിൽ എന്നിവർക്ക് ചടങ്ങിൽ ഖാലിബ് മശ്ഹൂർ തങ്ങൾ, സാബിത് ചെമ്പിലോട് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.
തൻസീർ ഏഴര, റിയാസ് ആദികടലായി, റിയാസ് മുനമ്പ്, റയീസ് കിഴുന്ന തുടങ്ങിയവർ സംസാരിച്ചു. പ്രാർഥന സദസിന് ഖാലിബ് തങ്ങൾ നേതൃത്വം നൽകി. നൗഷദ് കക്കറയിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.