കുവൈത്ത് സിറ്റി: കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ വഫ്ര ഷാലയിൽ പിക്നിക് സംഘടിപ്പിച്ചു.
ഗാനമേള, കുട്ടികളുടെ ഡാൻസ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവ പിക്നിക് ആവേശമാക്കി. സമാപന യോഗത്തിൽ അഹമ്മദി ഏരിയ പ്രസിഡന്റ് ഷാരോൺ ജോർജ് തരകൻ അധ്യക്ഷത വഹിച്ചു.
കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറർ റാണ, എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.