കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു. കബദ് ജാകൂറിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് മൻസൂർ മുണ്ടോത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി റഹൂഫ് മശ്ഹൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ കോവിഡ് കാല പ്രവർത്തനങ്ങൾ പരിഗണിച്ച് ലൈഫ് സേവർ പുരസ്കാരം ജാവേദ് ബിൻ ഹമീദിന് ചടങ്ങിൽ കൈമാറി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിൽ കീഴരിയൂരിനേയും അനുപമ ജോജിയെയും ഉപഹാരം നൽകി ആദരിച്ചു.
ചെയർമാൻ ഷാഹുൽ ബേപ്പൂർ, രക്ഷാധികാരി ഷാഹിദ് സിദ്ദീഖ്, ഉപദേശക സമിതി അംഗം അതീഖ് കൊല്ലം, പി.വി. നജീബ്, ഹമീദ് കേളോത്ത്, റാഫിയ അനസ്, ഭാരവാഹികളായ ജോജി വർഗീസ്, റഷീദ് ഉള്ള്യേരി, സനു കൃഷ്ണൻ, സയ്യിദ് ഹാഷിം എന്നിവർ സംസാരിച്ചു.
എസ്.കെ. സൗണ്ട്സിെൻറ മ്യൂസിക്കൽ നൈറ്റും ഷാഹിദ് സിദ്ദീഖിെൻറയും റയീസ് സാലിഹിെൻറയും നേതൃത്വത്തിൽ വിവിധ മത്സരങ്ങളും നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബഷീർ ബാത്തയും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് വിതരണം ചെയ്തു. പിക്നിക്കിൽ രജിസ്റ്റർ ചെയ്തവർക്കുള്ള മെഗാ ലക്കി പ്രൈസ് ശാക്കിർ കരസ്ഥമാക്കി. കോഒാഡിനേറ്റർമാരായ അസ്ലം അലവി, സാദിഖ് തൈവളപ്പിൽ, ജിനീഷ് നാരായണൻ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് സ്വാഗതവും ട്രഷറർ അക്ബർ ഊരള്ളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.