കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന ഇൻകമിങ് യാത്രക്കാരുടെ പരിധി 5000 ത്തിൽനിന്ന് 7500 ആക്കി ഉയർത്തും.വിദേശികളുടെ പ്രവേശനം പുനരാരംഭിച്ചതിനോട് അനുബന്ധമായാണ് യാത്രക്കാരുടെ പരമാവധി പരിധി ഉയർത്തുന്നത്.
കുവൈത്ത് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണം എന്നും സാധുവായ ഇഖാമ ഉണ്ടായിരിക്കണമെന്നും നിബന്ധനക്ക് വിധേയമായി ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്.
എന്നാൽ, ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങളിൽനിന്ന് നേരിട്ട് സർവിസ് ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല.യാത്രക്കാരുടെ പരിധി ഉയർത്തുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് വർധനക്ക് ചെറിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.