ഉ​യ​രെ പ​റ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​യ്സ്

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് കു​വൈ​ത്ത് എ​യ​ർ​വേ​യ്സ്. വി​മാ​ന​സ​മ​യം പാ​ലി​ക്കു​ന്ന​തി​ല്‍ മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ല്‍ കു​വൈ​ത്ത് എ​യ​ർ​വേ​യ്സ് ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സി​റി​യം വെ​ബ്സൈ​റ്റ് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ലാ​ണ് ഈ ​നേ​ട്ടം. ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ പ്ര​ക​ട​നം ക​ണ​ക്കാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ട്.

കൃ​ത്യ​സ​മ​യ​ത്ത് സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ൽ കു​വൈ​ത്ത് എ​യ​ർ​വേ​യ്സ് ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം ന​ട​ത്തി​യെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു കു​വൈ​ത്ത് എ​യ​ർ​വേ​യ്സ്. എ​ന്നാ​ൽ, ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ 88.2 ശ​ത​മാ​നം സ​മ​യ​നി​ഷ്ഠ​യോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തെ​ക്ക് ഉ​യ​ർ​ന്നു.

ഏ​വി​യേ​ഷ​ൻ ഡേ​റ്റ വി​ശ​ക​ല​ന​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ലൊ​ന്നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​ണ് സി​റി​യം വെ​ബ്സൈ​റ്റ്. എ​യ​ർ​ലൈ​നു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, വി​മാ​ന നി​ർ​മാ​താ​ക്ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക് വെ​ബ്‌​സൈ​റ്റ് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു.

Tags:    
News Summary - Kuwait Airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.