കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് വരുമാനത്തിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് വൻ വർധന. 2023ൽ കുവൈത്ത് എയർവേസ് വരുമാനം 335 ദശലക്ഷം ദീനാർ ആയി ഉയര്‍ന്നു. 16 ശതമാനം വർധനവാണ് ഇതിലൂടെ നേടിയതെന്ന് കുവൈത്ത് എയർവേസ് ബോർഡ് ചെയർമാൻ അബ്ദുൽമുഹ്സിൻ അൽഫഗാന് അറിയിച്ചു. 2023ൽ വിമാനങ്ങൾ 32,839 ആയും ഉയർന്നു. 2022നെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായതെന്ന് അൽഫഗാൻ പറഞ്ഞു. കോർപറേഷന് 2023ൽ രണ്ട് എ- 320 നിയോ എയർബസ് വിമാനങ്ങൾ ലഭിച്ചു. ഇതോടെ ഇത്തരം വിമാനങ്ങളുടെ എണ്ണം ഒമ്പതായി.
സൗദി അറേബ്യ, ഗ്രീക്, തായ് എയർവേസ് എന്നിവയുമായുള്ള കോഡ്ഷെയർ കരാറുകളിലൂടെ കെ.എ.സിയുടെ വരുമാനം 7.8 മില്യൺ കുവൈത്ത് ദീനാറിൽ (ഏകദേശം 25.4 മില്യൺ യു.എസ് ഡോളർ) എത്തി. ഈ കരാറുകളിലൂടെയുള്ള ലക്ഷ്യസ്ഥാനങ്ങൾ 475 ആണെന്നും അദ്ദേഹം വ്യക്തമാക്കി.
2023ൽ യാത്രക്കാരുടെ എണ്ണം 29 ശതമാനം വർധിച്ച് 4,550,858 ആയി. സീറ്റ് ഒക്യുപ്പൻസി നിരക്ക് 71 ശതമാനത്തിലും എത്തി. ഇതിൽ 2022നെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവുണ്ടായി. കുവൈത്ത് എയർവേസ് സീറ്റ് കപ്പാസിറ്റി 6,448,028 ആയും ഉയർന്നു. ഇതോടെ 26 ശതമാനം വർധന നേടി. കൂടുതൽ വരുമാനത്തിനായി കോർപറേഷനെ വികസിപ്പിക്കാനും പ്രവർത്തനം സജീവമാക്കാനും ഡയറക്ടർ ബോർഡ് ശ്രമിക്കുന്നതായും അബ്ദുൽമുഹ്സിൻ അൽഫഗാന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.