കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ റോം, ​മി​ലാ​ൻ വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ഇ​റ്റ​ലി​യി​ലെ റോം, ​മി​ലാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. റോ​മി​ലേ​ക്ക്​ ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഴ്​​ച​യി​ൽ ര​ണ്ടു​ വി​മാ​ന​മാ​ണ്​ ഉ​ണ്ടാ​കു​ക. മി​ലാ​നി​ലേ​ക്ക്​​ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​മു​ണ്ടാ​കും. റോ​മും മി​ലാ​നും കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​െൻറ പ്ര​ധാ​ന ഡെ​സ്​​റ്റി​നേ​ഷ​നു​ക​ളാ​ണ്.

ച​രി​ത്രം, സം​സ്​​കാ​രം, നാ​ഗ​രി​ക​ത എ​ന്നി​വ​യു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇൗ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളു​ണ്ടാ​കു​മെ​ന്നും കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ആ​ൻ​ഡ്​ മീ​ഡി​യ വ​കു​പ്പ്​ മേ​ധാ​വി ഫാ​യി​സ്​ അ​ൽ ഇ​നീ​സി പ​റ​ഞ്ഞു. റോ​യ​ൽ, ഫ​സ്​​റ്റ്​ ക്ലാ​സ്​ യാ​ത്ര​ക്കാ​ർ​ക്ക്​ 32 കി​ലോ വീ​ത​മു​ള്ള മൂ​ന്നു​ ബാ​ഗേ​ജു​ക​ളും ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​ക്കാ​ർ​ക്ക്​ 32 കി​ലോ​യു​ടെ ര​ണ്ടു​ ബാ​ഗേ​ജും ഇ​ക്കോ​ണ​മി ക്ലാ​സി​ൽ 23 കി​ലോ​യു​ടെ ര​ണ്ടു​ ബാ​ഗേ​ജു​ക​ളും അ​നു​വ​ദി​ക്കും. എ​ല്ലാ ക്ലാ​സി​ലും ഏ​ഴു​കി​ലോ​യു​ടെ ഹാ​ൻ​ഡ്​ ബാ​ഗേ​ജ്​ ഇ​തി​ന്​ പു​റ​മെ​യാ​ണ്.

Tags:    
News Summary - Kuwait Airways Rome, Milan Air service has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.