കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് പ്രധാന ഇടങ്ങളിലേക്കുള്ള സർവിസുകൾ വ്യാപിപ്പിക്കുന്നു. സേവന ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സർവിസുകൾ അവതരിപ്പിക്കാനും പദ്ധതി തയാറാക്കി വരുകയാണെന്ന് കുവൈത്ത് എയർവേസ് കോർപറേഷന്റെ (കെ.എ.സി) ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മുഹ്സിൻ അൽഫഖാൻ വ്യക്തമാക്കി.
വരും വർഷങ്ങളിൽ നിരവധി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കാൻ ആസൂത്രണം നടത്തിവരുകയാണ്. മിഡിൽ ഈസ്റ്റിലടക്കമുള്ള പല ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും വർഷം മുഴുവനും യാത്രക്കാരുണ്ടെന്നും അൽഫഖാൻ ചൂണ്ടിക്കാട്ടി. ലണ്ടൻ, പാരീസ്, റോം, മിലാൻ, ജനീവ തുടങ്ങിയ നഗരങ്ങളിലേക്ക് വർഷം മുഴുവനും ആവശ്യക്കാരുണ്ട്. ചൈന, തായ്ലൻഡ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങൾക്ക് ഡിമാൻഡ് വർധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലേക്കും തുർക്കിയിലേക്കും നിരവധി യാത്രക്കാരുണ്ട്. ഈ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുന്നതും യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതും ഡിമാൻഡ് വർധിപ്പിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. ബാഴ്സലോണയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ലബനാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നതിൽ െബെറൂത്തിലെ രാഷ്ട്രീയ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് എയർലൈനിലെ പ്രത്യേക സംഘം സുരക്ഷാ വിലയിരുത്തൽ നടത്തിയതായി അൽ ഫഖാൻ വെളിപ്പെടുത്തി. ഗവൺമെൻറ് അംഗീകാരം നൽകിയാൽ െബെറൂത്തിലേക്കുള്ള സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.