കുവൈത്ത് സിറ്റി: ബഹ്റൈനിലെ അൽ സനാബിൽ ഓർഫൻ കെയർ സൊസൈറ്റിയുടെ ‘ഓണററി ഗൾഫ് ലീഡർഷിപ് പേഴ്സനാലിറ്റി’ പുരസ്കാരം കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്. മാനുഷിക, ജീവകാരുണ്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.
മാനുഷിക മേഖലയിലെ കുവൈത്ത് അമീറിന്റെ സംഭാവന കുവൈത്തിൽ മാത്രമല്ല, ലോകത്താകെ തണൽ വിരിക്കുന്നതായി സോഷ്യൽ റെസ്പോൺസിബിലിറ്റി നെറ്റ്വർക് ചെയർമാൻ പ്രഫ. യൂസുഫ് അൽ അബ്ബാസി പറഞ്ഞു. അമീറിന് വേണ്ടി ബഹ്റൈനിലെ കുവൈത്ത് അംബാസഡർ ശൈഖ് താമിർ ജാബിർ അൽ അഹമ്മദ് അസ്സബാഹ് പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.