കുവൈത്ത് സിറ്റി: കുവൈത്തും യു.എ.ഇയും തമ്മിൽ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും, എല്ലാ മേഖലകളിലെയും സഹകരണവും പങ്കാളിത്തവും ഇരുവരും അവലോകനം ചെയ്തു.
പ്രാദേശിക സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനും ആശയങ്ങൾ, അനുഭവങ്ങൾ എന്നിവയുടെ കൈമാറ്റത്തിനും സംയുക്ത ഗൾഫ് ശ്രമങ്ങളുടെ ആവശ്യകത ഇരുവരും ചൂണ്ടിക്കാട്ടി. ഉഭയകക്ഷി തലത്തിലും ഗൾഫ് മേഖലയിലുടനീളവും സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഇത് സംഭാവന ചെയ്യുമെന്നും സൂചിപ്പിച്ചു.
സമീപകാല പ്രാദേശിക അന്തർദേശീയ സംഭവവികാസങ്ങളും മേഖല നേരിടുന്ന വെല്ലുവിളികളിലും പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളിലും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.