ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: മേയ് അഞ്ചിന് ഉസ്ബെSക്കിസ്താനിലെ സമർഖണ്ഡിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് കുവൈത്ത് മന്ത്രിസഭ.
രണ്ട് മേഖലകളെയും ഒന്നിപ്പിക്കുന്ന രണ്ടാമത്തെ ഉച്ചകോടിയിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ച് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുക്കുമെന്ന് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് അറിയിച്ചു.
രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വിശദീകരിച്ചു. പദ്ധതി കാലതാമസമില്ലാതെ സമയപരിധിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രിസഭക്ക് ഉറപ്പ് നൽകി.
ദേശീയ സമിതി പ്രവർത്തനങ്ങളുടെയും കണ്ടെത്തലിന്റെയും അടിസ്ഥാനത്തിൽ സമർപ്പിച്ച നിരവധി വ്യക്തികളുടെ കുവൈത്ത് പൗരത്വം പിൻവലിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.