കുവൈത്ത് സിറ്റി: വിവിധ സേവനങ്ങളെക്കുറിച്ച ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിലും സുഗമമായും നടത്തുന്നതിനായി ഓൺലൈൻ സംവിധാനമൊരുക്കി കുവൈത്ത് സെൻട്രൽ ബാങ്ക്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
രാജ്യത്തെ ധനകാര്യ മേഖലയിലെ പരാതികള്‍ കേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ ഉപഭോക്താക്കൾക്ക് പരാതികളും അപ്പീലുകളും സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് നേരിട്ട് സമർപ്പിക്കുന്നതിനുപകരം ഓണ്‍ലൈന്‍ വഴി എളുപ്പത്തിൽ എവിടെനിന്നും സമര്‍പ്പിക്കാം.
പരാതിയോടൊപ്പം രേഖകളുടെ പകര്‍പ്പുകളും സമർപ്പിക്കണമെന്ന് സെൻട്രൽ ബാങ്ക് അധികൃതര്‍ അറിയിച്ചു. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങള്‍ ബാങ്ക് വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.