കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റി മികച്ച അറബ് നഗരങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത്. ഓക്സ്ഫഡ് ഇക്കണോമിക്സ് പുറത്തു വിട്ട ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിലാണ് കുവൈത്ത് സിറ്റിയും ഇടം പിടിച്ചത്. ആഗോളതലത്തില്‍ ന്യൂയോർക് സിറ്റിയാണ് ഒന്നാം സ്ഥാനം നേടിയത്. ലണ്ടൻ രണ്ടാം സ്ഥാനം നേടി. ലോകനഗരങ്ങളിൽ 293ാം സ്ഥാനത്താണ് കുവൈത്ത് സിറ്റി. സമ്പദ് വ്യവസ്ഥ, വളർച്ച, ജീവിത നിലവാരം, പരിസ്ഥിതി എന്നിവ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. അറബ് നഗരങ്ങളിൽ അബൂദബി ഒന്നാമതെത്തി. ദുബൈ, ഷാർജ, അജ്മാൻ നഗരങ്ങള്‍ രണ്ടാം സ്ഥാനത്തും റിയാദ് മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.