കി​രീ​ടാ​വ​കാ​ശി​ക്ക് ഖ​ത്ത​ർ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ലേ​ക്ക് ക്ഷ​ണം

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് ഖ​ത്ത​ർ അം​ബാ​സ​ഡ​ർ​ക്കൊ​പ്പം

കി​രീ​ടാ​വ​കാ​ശി​ക്ക് ഖ​ത്ത​ർ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ലേ​ക്ക് ക്ഷ​ണം

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​ർ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്റെ അ​ഞ്ചാം പ​തി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 20 മു​ത​ൽ 22 വ​രെ​യാ​ണ് ഖ​ത്ത​ർ ഇ​ക്ക​ണോ​മി​ക് ഫോ​റം.

കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി​യെ ഫോ​റ​ത്തി​​ലേ​ക്ക് ക്ഷ​ണി​ച്ച് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ക്ഷ​ണ​ക്ക​ത്ത് അ​യ​ച്ചു. കു​വൈ​ത്തി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ മ​ഹ്മൂ​ദ് ക്ഷ​ണം കി​രീ​ടാ​വ​കാ​ശി​ക്ക് കൈ​മാ​റി. ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​രീ​ടാ​വ​കാ​ശി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ജ​മാ​ൽ അ​ൽ തി​യാ​ബ്, ദി​വാ​നി​ലെ വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി മാ​സി​ൻ അ​ൽ ഇ​സ്സ​യും പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Kuwait Crown Prince invited to Qatar Economic Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-13 05:19 GMT