കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടൻ സന്ദർശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. തിങ്കളാഴ്ച ബ്രിട്ടനിലേക്ക് തിരിക്കുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസ് സ്ഥാപിച്ചതിന്റെ 70ാം വാർഷികത്തിൽ പങ്കെടുക്കും.
120 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തിന്റെ തുടർച്ചയായാണ് സന്ദർശനം വിലയിരുത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കഴിഞ്ഞ സെപ്റ്റംബറിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനം ചെയ്ത് കിരീടാവകാശി യു.കെ സന്ദർശിച്ചിരുന്നു. ഈ വർഷം ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ അമീറിന്റെ പ്രതിനിധി എന്ന നിലയിലും യു.കെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.