കുവൈത്ത്സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുതുവർഷത്തിൽ അറബ്, സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി അഭിനന്ദനങ്ങളും ആശംസകളുടെയും കൈമാറി. എല്ലാ ലോകരാജ്യങ്ങൾക്കും ജനങ്ങൾക്കും സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും പുതുവത്സര ആശംസകൾ അമീർ അറിയിച്ചു.
കുവൈത്ത്സിറ്റി: പുതുവർഷത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും ഇന്ത്യൻ സമൂഹത്തിനും ആശംസകൾ നേർന്നു. കുവൈത്തിലെ വലുതും ഊർജസ്വലവുമായ ഇന്ത്യൻ സമൂഹത്തിന് ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു. 2024ന്റെ വരവോടെ, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും പുതിയ സർക്കാറിന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കുവൈത്ത് വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഈ വർഷം പുതിയ ഉയരങ്ങളിലെത്തുമെന്നും ഉറപ്പുണ്ട്. പുതിയ പ്രതീക്ഷയോടെ പുതുവർഷം പിറക്കുമ്പോൾ എല്ലാവർക്കും മികച്ച ആയൂരാരോഗ്യവും വിജയവും സന്തോഷവും നേരുന്നതായും അംബാസഡർ പുതുവൽസര സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.