കുവൈത്ത് സിറ്റി: മംഗഫിൽ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്ത ദുരന്തത്തിൽ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് 19 പേർ. മലയാളികൾ അടക്കം കൂടുതൽ പേർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളിയെ കഴിഞ്ഞ ദിവസം വാർഡിലേക്കു മാറ്റി. നിലവിൽ ഒരു ഫിലിപ്പീൻസ് സ്വദേശിയും ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരുമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
പരിക്കേറ്റവർ അദാൻ, മുബാറക് അൽ കബീർ, ഫർവാനിയ, ജാബിർ എന്നീ ആശുപത്രികളിലാണ് ചികിത്സയിൽ ഉള്ളത്. ചൊവ്വാഴ്ച അദാൻ ആശുപത്രിയിൽ ഒമ്പത് പേരും മുബാറക് ആശുപത്രിയിൽ ആറു പേരും ജാബിർ ആശുപത്രിയിൽ മൂന്നും ജഹ്റയിൽ ഒരാളുമാണ് ചികിത്സയിൽ ഉള്ളത്. അദാൻ ആശുപത്രിയിൽ ഒന്ന്, ജാബിർ ആശുപത്രിയിൽ രണ്ട് എന്നിങ്ങനെയാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് സർവിസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.ഇമാൻ അൽ അവാദി മുബാറക് അൽ കബീർ, അമിരി ഹോസ്പിറ്റലുകളിൽ പരിശോധന നടത്തി. മംഗഫ് തീപിടിത്ത ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ആരോഗ്യ സേവനം നല്കിയ നഴ്സുമാരെ അൽ അവാദി അഭിനന്ദിച്ചു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ഡോ.ഇമാൻ എല്ലാവിധ സഹായങ്ങളും പരിചരണവും വാഗ്ദാനം നല്കി. നഴ്സിങ് ജീവനക്കാരുടെ അർപ്പണബോധവും അനുകമ്പയും മാതൃകാപരമാണെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അസാധാരണമായ പ്രവർത്തനത്തിന് എല്ലാ നഴ്സിങ് സ്റ്റാഫുകളേയും അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.