കുവൈത്ത് സിറ്റി: രാജ്യത്തെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് സഹായം വാഗ്ദാനവുമായി കുവൈത്ത് ഫുഡ് ബാങ്ക്. ഔഖാഫ് പബ്ലിക് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു കുടുംബത്തിന്റെ ഭക്ഷണാവശ്യം നിറവേറ്റാൻ ഉതകുന്ന തരത്തിൽ 50 ദീനാറിന്റെ രണ്ട് ഫുഡ് കൂപ്പൺ എന്ന രീതിയിലാണ് സഹായം നൽകുന്നതെന്ന് ഫുഡ് ബാങ്ക് ചെയർമാൻ മെഷാൽ അൽ അൻസാരി പറഞ്ഞു.
രാജ്യത്തെ ഒട്ടുമിക്ക കുടുംബങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കിന്റെ ഡാറ്റാബേസ് വിപുലീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിനായുള്ള ആവശ്യക്കാരെ കണ്ടെത്താനുള്ള ഒരു ടീമും www.kuwaitfoodbank.org എന്ന വെബ്സൈറ്റും ബാങ്കിനുണ്ടെന്നും ഇതിലൂടെ വ്യക്തികൾക്കും സംഘങ്ങൾക്കും സഹായമഭ്യർഥിക്കാമെന്നും മെഷാൽ അൽ അൻസാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.