കുവൈത്ത് സിറ്റി: ഷോപ്പുകളിൽ സുരക്ഷാ, അഗ്നിശമന നിയമങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജനറൽ ഫയർഫോഴ്സ് പരിശോധന നടത്തി. നിയമങ്ങള്‍ ലംഘിച്ച നിരവധി കടകള്‍ ജനറൽ ഫയർ ഡയറക്ടറേറ്റ് അടച്ചുപൂട്ടി. മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മുബാറക്കിയ സൂക്കില്‍ നടന്ന പരിശോധനയില്‍ ഫയർഫോഴ്സ് ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച നാലു കടകൾ അടച്ചുപൂട്ടി. ഏഴ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി. തീപിടിത്തങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും ഫയർഫോഴ്സ് ലൈസൻസില്ലാതെ പ്രവർത്തിച്ചതുമാണ് നടപടിക്ക് കാരണം. ഇവ ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾ സാമൂഹിക സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതായും കണ്ടെത്തി. തീപിടിത്തം തടയൽ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നത് ഉറപ്പാക്കുക എന്നീ ലക്ഷ്യത്തിൽ കർശനമായി പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വാണിജ്യ, നിക്ഷേപ, വ്യാവസായിക സ്ഥാപനങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.