കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഇഫ്താർ സമ്മേളനം വെള്ളിയാഴ്ച ഖൈത്താൻ മസ്ജിദ് ഫജജിയിൽ സംഘടിപ്പിക്കും. വൈകീട്ട് 4.15ന് ആരംഭിക്കുന്ന പരിപാടിയിൽ മൗലവി സമീർ അലി എകരൂൽ ‘സഹവർത്തിത്വത്തിന്റെ സ്വഹാബ മാതൃകകൾ’ എന്ന വിഷയത്തിലും, ‘ബദറും കാലത്തിന്റെ സന്ദേശവും’ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രഭാഷണം നടത്തും.
കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിക്കുന്ന ഇഫ്താർ സമ്മേളനം കുവൈത്ത് മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.