കെ.​കെ.​എം.​എ അ​നു​മോ​ദ​ന സ​ദ​സ്സും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന അ​നു​മോ​ദ​ന സ​ദ​സ്സ് ജൂ​ലൈ ആ​റി​ന് ക​ണ്ണൂ​ർ താ​ണ​ക്കു​ള്ള നോ​ള​ജ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തോ​ടൊ​പ്പം മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും ല​ഹ​രി വി​രു​ദ്ധ ക്ലാ​സും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി. കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് മെ​ംബ​ർ പി.​വി. സൈ​നു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​സ​റു​ൽ ഇ​സ് ലാം, ​അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സം​സാ​രി​ക്കും. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട്, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി 655 കു​ട്ടി​ക​ളെ​യാ​ണ് ഈ ​വ​ർ​ഷം ആ​ദ​രി​ക്കു​ന്ന​ത്.

Tags:    
News Summary - Kuwait Kerala Muslim Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.