കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താർ സംഗമം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേധൻ ശീലത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേധൻ ശീലത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അൽ ഫലാഹ് മുഖ്യാതിഥി ആയിരുന്നു. സുബൈർ മൗലവി അലക്കാട് റമദാൻ സന്ദേശം കൈമാറി.
കുവൈത്തിലെ മത, രാഷ്ട്രീയ, വാണിജ്യ മേഖലയിൽ നിന്നുള്ള വർഗീസ് പുതുകുളങ്ങര, ഹിദായത്തുള്ള, വി.പി. മുഹമ്മദലി, ഹംസ പയ്യന്നൂർ, ഷബീർ ക്വാളിറ്റി, രാജേഷ്, ഷഫാസ് അഹമ്മദ്, പി.ടി. ശരീഫ്, ഷബീർ മണ്ടോളി, അൻവർ, അബ്ദുറഹ്മാൻ, മുഹമ്മദ് റഫീഖ്, മുസ്തഫ ദാരിമി, സിദ്ദീഖ് വലിയകത്ത്, ബഷീർ ബാത്ത തുടങ്ങിയവർ സന്നിഹിതരായി. സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ ആദ്യ ഗഡു ഇഫ്താർ സംഗമ വേദിയിൽ വെച്ച് ബേപ്പൂർ, കോട്ടക്കൽ, മണ്ഡലം ഭാരവാഹികൾ നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് കൈമാറി. ജനറൽ സെക്രട്ടറി ശറഫുദ്ദീൻ കണ്ണേത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താർ സംഗമത്തിൽ നിന്ന്
അബ്ദുൽ ഹകീം അഹ്സനി ഖിറാഅതും സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ പ്രാർഥനയും നടത്തി. സംസ്ഥാന ഭാരവാഹികളായ ഇക്ബാൽ മാവിലാടം, ഖാലിദ് ഹാജി, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഒ.കെ. മുഹമ്മദലി, ഷാഫി കൊല്ലം, അസ്ലം കുറ്റിക്കാട്ടൂർ, ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, എൻജിനീയർ മുഷ്താക്, ഷാഹുൽ ബേപ്പൂർ, ഇല്യാസ് വെന്നിയൂർ, മണ്ഡലം ജില്ല ഭാരവാഹികൾ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.