കുവൈത്ത് സിറ്റി: വായനക്കൂട്ടം കുവൈത്ത് എം.ടി. വാസുദേവൻ നായർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. കഥയിൽ നവവസന്തം വിടർത്തി കേരളീയ കഥാരംഗത്തെ അടിമുടി നവീകരിച്ച് കാലഘട്ടത്തെയും സമൂഹത്തെയും വിശകലനം ചെയ്ത ഇതിഹാസമാണ് എം.ടിയെന്ന് അദ്ദേഹം പറഞ്ഞു.
അഷ്റഫ് കാളത്തോട് അധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് കൃഷ്ണകുമാർ എം.ടി അനുസ്മരണവും ദിലീപ് നടേരി മുഖ്യ പ്രഭാഷണവവും നടത്തി. തോമസ് കടവിൽ, മോളി മാത്യു, അനിയൻകുഞ്ഞ്, ഗിരീഷ്, സി.കെ. അസീസ് എന്നിവർ സംസാരിച്ചു. ജയകുമാർ ചെങ്ങന്നൂർ സ്വാഗതവും പ്രസീദ കെ മരുതി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.