കു​വൈ​ത്ത് മ​ന്ത്രി​സ​ഭ തി​ങ്ക​ളാ​ഴ്ച രാ​ജി​വെ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്  

കു​വൈ​ത്ത് സി​റ്റി: മ​ന്ത്രി​സ​ഭാ​കാ​ര്യ- വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല​ക്കെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് മു​മ്പ് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം ഈ ​നി​ല​ക്കു​ള്ള സാ​ധ്യ​ത ക​ൽ​പി​ച്ച​താ​യി അ​ൽ​റാ​യി പ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, പാ​ർ​ല​മ​​െൻറ് പി​രി​ച്ചു​വി​ടാ​നു​ള്ള സാ​ധ്യ​ത അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞു.

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ന​വം​ബ​ർ ഒ​ന്നി​ന് ചേ​രു​ന്ന പാ​ർ​ല​മ​​െൻറ് സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​ർ പ​ക്ഷം സം​ബ​ന്ധി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും സ്​​പീ​ക്ക​ർ പ​റ​ഞ്ഞു. 
മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ഒ​ന്നി​ന് പി​റ​കെ മ​റ്റൊ​ന്നാ​യി കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച് പു​തി​യ​ത് രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല​ക്ക് പു​റ​മെ, ജ​ല​വൈ​ദ്യു​തി– പെ​ട്രോ​ളി​യം​കാ​ര്യ മ​ന്ത്രി ഇ​സ്സാം അ​ൽ മ​ർ​സൂ​ഖി​നെ കു​റ്റ​വി​ചാ​ര​ണ ന​ട​ത്താ​നു​ള്ള നീ​ക്കം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പാ​ർ​ല​മ​​െൻറ് അം​ഗം ഫൈ​സ​ൽ അ​ൽ ക​ന്ദ​രി​യാ​ണ് പെേ​ട്രാ​ളി​യം മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. എം.​പി​മാ​രാ​യ ഉ​മ​ർ അ​ൽ ത​ബ്ത​ബാ​ഇ​യു​ടെ പി​ന്തു​ണ​യും ത​നി​ക്കു​ണ്ടെ​ന്ന് ഫൈ​സ​ൽ അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം താ​ൻ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ച് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​താ​യി മ​ർ​സൂ​ഖ് അ​ൽ ഗാ​നിം പ​റ​ഞ്ഞു. 15ാം പാ​ർ​ല​മ​​െൻറി​​െൻറ ര​ണ്ടാം സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ​തോ​ടൊ​പ്പം പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​മീ​റു​മാ​യി പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 21 എം.​പി​മാ​ർ ത​​​െൻറ ഓ​ഫി​സി​ൽ അ​നൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കാ​ര്യ​വും സ്​​പീ​ക്ക​ർ സൂ​ചി​പ്പി​ച്ചു. അ​ടു​ത്ത ആ​ഴ്ച ന​ട​ക്കു​ന്ന പാ​ർ​ല​മ​​െൻറ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ എം.​പി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സ്​​പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - kuwait ministry-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.