കുവൈത്ത് സിറ്റി: ഇന്റർ പാർലമെന്ററി യൂനിയന്റെ 146ാമത് (ഐ.പി.യു) സമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈനിൽ നടക്കുന്ന ഏകോപന യോഗങ്ങളിൽ കുവൈത്ത് പാർലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു. മേഖലയിൽ പൊതുവായ ആശങ്കയുള്ള വിഷയങ്ങളിൽ സമവായത്തിലെത്താൻ വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം കുവൈത്ത് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർലമെന്ററി ഡിവിഷൻ അണ്ടർ സെക്രട്ടറി എം.പി താമർ അൽ ദാഫിരി, എം.പി അൽ മഹൻ, എം.പി അൽ ഉബൈദ്, എം.പി ഖാലിദ് അൽ തമർ, എം.പി ജനൻ ബുഷെഹ്രി എന്നിവരടങ്ങുന്നതാണ് കുവൈത്ത് പ്രതിനിധി സംഘം.
ജനറൽ അസംബ്ലിയുടെയും സ്ഥിരം സമിതികളുടെയും സുസ്ഥിര വികസനം, ധനസഹായം, വ്യാപാരം, മനുഷ്യാവകാശം, ജനാധിപത്യ കമീഷനുകൾ എന്നിവയുടെ സെഷനുകളിലും പ്രതിനിധി സംഘം പങ്കെടുക്കും. ചേരിചേര രാജ്യങ്ങളുടെ പാർലമെന്റുകളുടെ യോഗങ്ങൾക്കുപുറമെ യുവ പാർലമെന്റേറിയന്മാരുടെ ഫോറം, വനിത പാർലമെന്റേറിയന്മാരുടെ ഫോറം എന്നിവയിലും കുവൈത്ത് എം.പിമാർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.