ഇ​റാ​ൻ-​യു.​എ​സ് ആ​ണ​വ ച​ർ​ച്ച ഒ​മാ​ൻ ശ്ര​മ​ത്തി​ന് കു​വൈ​ത്തി​ന്റെ പ്ര​ശം​സ

ഇ​റാ​ൻ-​യു.​എ​സ് ആ​ണ​വ ച​ർ​ച്ച ഒ​മാ​ൻ ശ്ര​മ​ത്തി​ന് കു​വൈ​ത്തി​ന്റെ പ്ര​ശം​സ

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഒ​മാ​നെ പ്ര​ശം​സി​ച്ച് കു​വൈ​ത്ത്. മേ​ഖ​ല​യി​ലെ സ​മാ​ധാ​നം, സു​ര​ക്ഷ, സ്ഥി​ര​ത എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്താ​ൻ ച​ർ​ച്ച​ക​ൾ സ​ഹാ​യ​ക​മാ​കും.

ഇ​തി​ൽ ഒ​മാ​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സം​ഭാ​ഷ​ണ​വും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലും ന​ട​ത്തു​ന്ന​തി​നെ കു​വൈ​ത്ത് പി​ന്തു​ണ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച​യാ​ണ് ഒ​മാ​നി​ൽ ഇ​റാ​ൻ-​അ​മേ​രി​ക്ക ഒ​ന്നാം​ഘ​ട്ട ആ​ണ​വ ച​ർ​ച്ച ന​ട​ന്ന​ത്.

ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും. 2015ലെ ​ആ​ണ​വ ക​രാ​റി​ന്റെ ച​ർ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഒ​മാ​ൻ മു​മ്പും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Kuwait praises Oman's efforts in Iran-US nuclear talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.