വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി​യും

കു​വൈ​ത്ത്- സൗ​ദി അ​റേ​ബ്യ സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി​യും

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും വൈ​ദ​ഗ്ധ്യം കൈ​മാ​റ​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഹ​മൂ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ ദു​ഐ​ലെ​ജു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

പ​രി​ശീ​ല​നം, വൈ​ദ​ഗ്ധ്യം കൈ​മാ​റ​ൽ, പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ​യി​ൽ സ​മ​ഗ്ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള ച​ട്ട​ക്കൂ​ട് സ്ഥാ​പി​ക്കു​ക​യാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് ശൈ​ഖ് ഹ​മൂ​ദ് അ​ൽ മു​ബാ​റ​ക് പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വ്യോ​മ​യാ​ന സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കാ​നും ഇ​ത് ല​ക്ഷ്യ​മി​ടു​ന്നു. ഈ ​ധാ​ര​ണ​പ​ത്രം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ൽ ഒ​രു പു​തി​യ ചു​വ​ടു​വെ​പ്പാ​ണ്. ഇ​ത് കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കൊ​പ്പം മു​ന്നോ​ട്ടു പോ​കാ​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Kuwait, Saudi Arabia ink MoC to boost civil aviation cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.