കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന ബോർഡർ ചെക്ക് പോയൻറുകൾ ചൊവ്വാഴ്ചയാണ് തുറന്നത്. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് സാൽമി, നുവൈസീബ് അതിർത്തികൾ തുറന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.
വരും ദിവസങ്ങളിൽ സ്വദേശികളും ജി.സി.സി പൗരന്മാരും ഉൾപ്പെടെ നിരവധി പേർ കര അതിർത്തി വഴി യാത്ര ചെയ്യുമെന്നാണ് കരുതുന്നത്. കരമാർഗമുള്ള യാത്രക്കാരെ സ്വീകരിക്കാൻ ചെക്ക് പോയൻറുകൾ പൂർണ സജ്ജമാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ കുവൈത്തിലെ സൗദി എംബസ്സിയിലെ വിസ സെക്ഷൻ ബുധനാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.