കുവൈത്ത് സിറ്റി: സഹകരണവും ഏകോപനവും വർധിപ്പിക്കാൻ കുവൈത്തും സൗദിയും. ഇതിന്റെ ഭാഗമായി ഊർജം, സാമ്പത്തികം, വാണിജ്യം, വ്യവസായം മേഖലകളിലെ സൗദി-കുവൈത്ത് കോഓഡിനേഷൻ കമ്മിറ്റിയുടെ രണ്ടാം യോഗം റിയാദിൽ നടന്നു. 2023 മേയ് 25ന് നടന്ന അവസാന യോഗഫലങ്ങൾ കമ്മിറ്റി അവലോകനം ചെയ്തു. ധാരണാപത്രങ്ങൾ, മറ്റ് പദ്ധതികൾ, വിവിധ സംരംഭങ്ങൾ എന്നിവയും ചർച്ച ചെയ്തു.
എണ്ണ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഡോ. നിമർ ഫഹദ് അൽ മാലിക് അസ്സബാഹ് കുവൈത്ത് പക്ഷത്തെ നയിച്ചു. സൗദി അന്താരാഷ്ട്ര സഹകരണത്തിനും ബന്ധങ്ങൾക്കും വേണ്ടിയുള്ള ഊർജ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. നാസർ അൽ ദോസരി സൗദി പക്ഷത്തെ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.