കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് വീണ്ടും മെഡിക്കൽ സഹായം അയച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി 17 എയർക്രാഫ്റ്റിലാണ് മെഡിക്കൽ ഒാക്സിജൻ കൊണ്ടുപോയത്.
ല്വിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഒാക്സിജൻ സിലിണ്ടറുകളും ഒാക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന് കൊണ്ടുപോകുന്നത്. 2800 മെട്രിക് ടൺ ഒാക്സിജൻ കുവൈത്തിൽനിന്ന് അയക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്ത് സംഭാവന കാമ്പയിൻ നടത്തുന്നുണ്ട്.
ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതൽ സഹായം അയക്കുന്ന രാജ്യങ്ങളിലൊന്നും കുവൈത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.