കുവൈത്ത് സിറ്റി: പ്രളയംമൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലേക്ക് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി അഞ്ചാമത് വിമാനം അയച്ചു. 40 ടൺ സഹായ വസ്തുക്കളാണ് ഒാരോ വിമാനത്തിലും ഉണ്ടായിരുന്നത്. സുഡാനീസ് ഫ്ലഡ് കമ്മിറ്റി മേധാവി മുഹ്യിദ്ദീൻ സാലിം കുവൈത്തിെൻറ ജീവകാരുണ്യപ്രവർത്തനത്തെ അഭിനന്ദിച്ചു.
ഭക്ഷണവും മറ്റ് അടിസ്ഥാന വസ്തുക്കളുമാണ് കൊടുത്തയച്ചതെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മേധാവി അബ്ദുറഹ്മാൻ അൽ ഒൗൻ പറഞ്ഞു. സുഡാനീസ് റെഡ് ക്രെസൻറ് സൊസൈറ്റി ഉപമേധാവി മുഹമ്മദ് അബ്ദുൽ ഹുമൈദും കുവൈത്തിെൻറ സഹായത്തിന് നന്ദി അറിയിച്ചു. പ്രളയത്തെ തുടർന്ന് സുഡാനിൽ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 130ലേറെ പേർ മരിക്കുകയും 45 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ഒരുലക്ഷത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തതായാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.