കുവൈത്ത് സിറ്റി: അയൽക്കാർക്കും സഖ്യകക്ഷികൾക്കും എതിരെ സൈനിക പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തിന്റെ ഭൂമിയോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ കുവൈത്ത് അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹമദ് അൽ സഖർ.
അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണത്തിനുള്ള ലോഞ്ച്പാഡായി കുവൈത്തിനെ ഒരിക്കലും ഉപയോഗിക്കില്ലെന്നും അദ്ദേഹം സൈനിക പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിറകെ മേഖലയിൽ രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിനിടെയാണ് പ്രതിരോധ മന്ത്രാലയം വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.