കുവൈത്ത്​ ഇന്ത്യയിലേക്ക്​ ഓക്​സിജനും ചികിത്സ സഹായങ്ങളും അയക്കും

കുവൈത്ത്​ സിറ്റി: കോവിഡ്​ ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലേക്ക്​ കുവൈത്ത്​ ഒാക്​സിജനും മറ്റു ചികിത്സ സഹായങ്ങളും അയക്കും. തിങ്കളാഴ്​ച വൈകീട്ട്​ ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​.

ഒാക്​സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക്​ വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്​ദാനങ്ങൾ നൽകുന്നുണ്ട്​. ​പ്രതിസന്ധി എത്രയും വേഗം അതിജയിക്കാൻ സുഹൃത്​ രാജ്യമായ ഇന്ത്യക്ക്​ കഴിയ​െട്ടയെന്ന്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ നേതൃത്വത്തിലുള്ള കുവൈത്ത്​ മന്ത്രിസഭ ആശംസിച്ചു.

മൂന്നര ലക്ഷത്തിനടുത്താണ്​ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പുതിയ കോവിഡ്​ കേസുകൾ. ഒാക്​സിജൻ ക്ഷാമം മൂലം ആളുകൾ ദുരിതമനുഭവിക്കുന്ന വാർത്തകളും ചിത്രങ്ങളും അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Kuwait will send oxygen and medical aid to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.