ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി കു​വൈ​ത്തി​ൽ

ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി ഒ​മ​ർ ബി​താ​ർ, പി.​എം.​എ ഗ​വ​ർ​ണ​ർ യ​ഹ്‌​യ ഷു​ന്നാ​ർ എ​ന്നി​വ​രു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ

ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ ഫ​ല​സ്തീ​ൻ ധ​ന​കാ​ര്യ മ​ന്ത്രി ഒ​മ​ർ ബി​താ​റി​നെ​യും ഫ​ല​സ്തീ​ൻ മോ​ണി​റ്റ​റി അ​തോ​റി​റ്റി (പി.​എം.​എ) ഗ​വ​ർ​ണ​ർ യ​ഹ്‌​യ ഷു​ന്നാ​റി​നെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ സ്വീ​ക​രി​ച്ചു.

കു​വൈ​ത്തും ഫ​ല​സ്തീ​നും ത​മ്മി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കൂ​ടി​ക്കാ​ഴ്ച ഊ​ന്ന​ൽ ന​ൽ​കി. ഫ​ല​സ്തീ​ൻ അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളും ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Kuwaiti FM Meets Palestinian Finance Minister to Discuss Bilateral Relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.